ജയില്‍ സെല്ലില്‍ തടവുകാരനുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രിസണ്‍ ഓഫീസറായിരുന്ന 30-കാരി പിടിയിലാകുന്നത്. എന്നാല്‍ തന്റെ കുപ്രശസ്തി ഇപ്പോള്‍ തട്ടിപ്പുകാര്‍ വിറ്റ് കാശാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
തന്റെ പേരില്‍ വ്യാജ ഒണ്‍ലിഫാന്‍സ് പേജുകള്‍ കണ്ട് ആളുകള്‍ അതില്‍ പോയി വീഴുന്നുവെന്ന് ലിന്‍ഡാ ഡെ സൂസാ എബ്രിയു കരയുന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ എച്ച്എംപി വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലെ മുന്‍ ഓഫീസറായിരുന്നു ലിന്‍ഡ.
എന്നാല്‍ ഇവരുടെ ജയിലിലെ സെക്‌സ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അറസ്റ്റിലായത്. ഇതിന് ശേഷം രണ്ട് നീലച്ചിത്ര താരങ്ങള്‍ ഈ വീഡിയോ സ്‌റ്റൈല്‍ കോപ്പിയടിച്ച് സ്വന്തം നിലയില്‍ വീഡിയോ ചെയ്ത് പണമുണ്ടാക്കിയെന്നാണ് ഇവരുടെ ആരോപണം.
'പറയാന്‍ പോകുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നറിയാം. എന്റെ പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകളാണ് പടരുന്നത്. വ്യാജ പ്രൊഫൈലുകള്‍ കണ്ടാല്‍ അതില്‍ വീഴരുത്. ഗോഫണ്ട് പേജ് മുതല്‍ ഒണ്‍ലി ഫാന്‍സ് അക്കൗണ്ട് വരെ ഇതിലുണ്ട്', യുവതി പറയുന്നു.
പൊതുഓഫീസില്‍ അച്ചടക്ക ലംഘനം നടത്തിയതിന് വെസ്റ്റ് ലണ്ടന്‍ ഫുള്‍ഹാം സ്വദേശിനിക്കെതിരെ കഴിഞ്ഞ മാസം കുറ്റം ചുമത്തിയിരുന്നു. ജാമ്യത്തില്‍ വിട്ടയച്ച ഇവര്‍ ജൂലൈ 29ന് കോടതിയില്‍ ഹാജരാകും. നാല് വര്‍ഷവും, ഒന്‍പത് മാസവും ജയില്‍ശിക്ഷ അനുഭവിക്കുന്ന മോഷ്ടാവിനൊപ്പം സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.