ദുബായില്‍ ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ രണ്ട് മണിക്കൂറിനകം പുതിയ ലൈസന്‍സ് കയ്യിലെത്തും

ദുബായില്‍ ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ രണ്ട് മണിക്കൂറിനകം പുതിയ ലൈസന്‍സ് കയ്യിലെത്തും
ദുബായില്‍ ലൈസന്‍സിനായി അപേക്ഷിക്കുകയെന്നാല്‍ ഒരു പാട് സമയം നഷ്ടമാകുന്ന പ്രക്രിയ ആയിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ലളിതമായ പ്രോസസിലൂടെ ലൈസന്‍സിനായി അപേക്ഷിക്കാം. അതിന് ശേഷം തിയറി ടെസ്റ്റും പ്രാക്ടിക്കല്‍ ടെസ്റ്റ് വിജയിച്ചാല്‍ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ലൈസന്‍സ് ലഭിക്കും. നിലവിലുള്ള ലൈസന്‍സ് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താല്‍ കാര്‍ഡ് റീപ്ലേസ് ചെയ്യുന്നതിനും അനായാസം അപേക്ഷ സമര്‍പ്പിക്കാനാകും.

നിങ്ങള്‍ 21 വയസ്സിന് താഴെയുള്ള വ്യക്തിയാണെങ്കില്‍ കാര്‍ഡ് റീപ്ലേസ്‌മെന്റിനായി 100 ദിര്‍ഹമാണ് സര്‍വ്വീസ് ഫീ നല്‍കേണ്ടത്. 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികളുടെ സര്‍വ്വീസ് ഫീസ് 300 ദിര്‍ഹമാണ്. ഇതിന് പുറമേ എല്ലാവരും 20 ദിര്‍ഹം നോളജ് ആന്റ് ഇന്നവേഷന്‍ ഫീ ആയും നല്‍കണം. കാര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഡെലിവറി സര്‍വ്വീസ് പ്രകാരം ലഭിക്കുന്നതിന് ഫീ 20 ദിര്‍ഹമും ഒരു ദിവസത്തിനുള്ളില്‍ ലഭിക്കുന്നതിന് ഫീ 35 ദിര്‍ഹമുമാണ്.

Other News in this category



4malayalees Recommends