മുന്‍ പങ്കാളിയുടെ കൗമാരക്കാരായ കുട്ടികളുടെയും, വീട്ടിലെത്തിയ അതിഥികളുടെ നൂറുകണക്കിന് നഗ്നവീഡിയോകള്‍ രഹസ്യമായി പകര്‍ത്തിയ 41-കാരന്‍ ജയില്‍ശിക്ഷ ലഭിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഷവറിലും, ബാത്ത്‌റൂമിന്റെ ഡോറിന് ഇടയിലും, ജനലിലൂടെയും രഹസ്യക്യാമറ സ്ഥാപിച്ചായിരുന്നു മൂന്ന് വര്‍ഷക്കാലം ഇയാള്‍ ഈ ഞരമ്പ് പരിപാടി സംഘടിപ്പിച്ചത്.
മുന്‍ പങ്കാളിയുടെ 17-കാരിയായ മകളെ കയറിപ്പിടിച്ച പ്രതി ഈ കുട്ടിയുടെ നഗ്നത ചിത്രീകരിക്കുകയും ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡിലെ ഗോള്‍ഡ്‌കോസ്റ്റിലാണ് ഞെട്ടിക്കുന്ന സംഭവം.
ഇയാളുടെ ഒരു കുട്ടിയുടെ അമ്മ കൂടിയാണ് മുന്‍ പങ്കാളി. പ്രതിയുടെ ഫോണില്‍ രഹസ്യ ഗ്യാലറി കണ്ടെത്തിയ ഇവരാണ് പോലീസില്‍ വിവരം നല്‍കിയത്. സ്ഥലത്തെത്തിയ ഓഫീസര്‍മാര്‍ രഹസ്യമായി ഒളിപ്പിച്ച ക്യാമറയും, മേല്‍ക്കൂരയിലൂടെ ഇയാളുടെ കമ്പ്യൂട്ടറിലേക്ക് നല്‍കിയ കേബിളും കണ്ടെത്തി.
17 വയസ്സുള്ള മകള്‍ക്ക് പുറമെ, 17-കാരനായ മകന്റെയും, ഇവന്റെ 16-കാരിയായ കാമുകിയുടെയും ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നു. വിശ്വാസവഞ്ചന കാണിച്ചതാണ് ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചതെന്ന് സൗത്ത്‌പോര്‍ട്ട് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ മുന്‍ പങ്കാളി മൊഴി രേഖപ്പെടുത്തി.
കുട്ടിക്കാലത്ത് താന്‍ നേരിട്ട പീഡനങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചാണ് റീഹാബിലിറ്റേഷന് അവസരം നല്‍കി കോടതി ജയില്‍ശിക്ഷ ഒഴിവാക്കിയത്.