വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോയി, കൊള്ളയടിക്കപ്പെട്ട് താരദമ്പതികള്‍; നാട്ടിലേക്ക്

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോയി, കൊള്ളയടിക്കപ്പെട്ട് താരദമ്പതികള്‍; നാട്ടിലേക്ക്
വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ഫോറിന്‍ ട്രിപ്പിനിടെ കൊള്ളയടിക്കപ്പെട്ട് താരദമ്പതിമാരായ ദിവ്യാങ്ക ത്രിപാഠിയും വിവേക് ദഹിയയും. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ എത്തിയപ്പോഴാണ് പാസ്‌പോര്‍ട്ടും വാലറ്റുകളും പണവും വിലയേറിയ വസ്തുക്കളടക്കം കൊള്ളയടിക്കപ്പെട്ടത്.

നിലവില്‍ നാട്ടിലേക്ക് തിരികെവരാന്‍ ഒരുങ്ങുകയാണ് ദിവ്യങ്കയും വിവേകും. ഒരു സുഹൃത്ത് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും നാട്ടിലേക്ക് തിരികെ വരാന്‍ പണമില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിവ്യാങ്ക ത്രിപാഠി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എംപിയുടെ നോവല്‍ സിനിമയാക്കാന്‍ ഒരുങ്ങി ശങ്കര്‍യാത്ര ചെയ്യുമ്പോഴെല്ലാം റിട്ടേണ്‍ ടിക്കറ്റ് എടുക്കാറുണ്ട്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി റോമിലേക്ക് പോവുകയാണ്. ടിക്കറ്റ് ലഭിച്ചാല്‍, കൃത്യസമയത്ത് നാട്ടിലേക്കുള്ള വിമാനം പിടിക്കാന്‍ കഴിയും. ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സഹായിച്ചിട്ടുണ്ട്.

അത് ഉപയോഗിച്ച് തങ്ങളുടെ ആപ്പിള്‍ പേയുമായി ബന്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയും എന്നാണ് ദിവ്യങ്ക ഹിന്ദുസ്ഥാന്‍ ടൈംമിനോട് പ്രതികരിച്ചിരിക്കുന്നത്. മോഷണം നടന്നതിനെ കുറിച്ച് വിവേകും പ്രതികരിച്ചു. ഫ്‌ളോറന്‍സില്‍ എത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി.

സാധനങ്ങളെല്ലാം പുറത്ത് കാറില്‍ വച്ച ശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ പരിശോധിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ കണ്ടത് കാറിന്റെ ഗ്ലാസ് തകര്‍ന്നു കിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു.

ഭാഗ്യവശാല്‍ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതില്‍ ബാക്കിവെച്ചിരുന്നു എന്നാണ് വിവേക് പറഞ്ഞത്. അതേസമയം, ബനോ മേരി ദുല്‍ഹന്‍, യേ ഹേ മൊഹബത്തേന്‍ എന്നീ സീരിയലുകളിലൂടെയാണ് ദിവ്യങ്ക ശ്രദ്ധ നേടുന്നത്. നിരവധി ഷോകളിലും ദിവ്യങ്ക പങ്കെടുത്തിട്ടുണ്ട്. സഹതാരമായ വിവേകുമായി പ്രണയത്തിലായതോടെ ഇവര്‍ വിവാഹിതരാവുകയായിരുന്നു.



Other News in this category



4malayalees Recommends