തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല ,ആംസ്‌ട്രോങ് കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല ,ആംസ്‌ട്രോങ് കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു
തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റമുട്ടല്‍ കൊല. തമിഴ്‌നാട്ടിലെ ബിഎസ്ബി നേതാവ് കെ ആംസ്‌ട്രോങ് കൊലപാതക കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് വെടിവെച്ചതെന്നും പൊലീസ് അറിയിച്ചു. ചെന്നൈ മാധവാരത്തായിരുന്നു സംഭവം.

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനായിരുന്നു കെ ആംസ്‌ട്രോങ്. ചെന്നൈ പെരമ്പൂരിലെ ആംസ്‌ട്രോങിന്റെ വീടിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ആംസ്‌ട്രോങ്ങിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മായാവതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മായാവതി, കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും പറഞ്ഞിരുന്നു. ആംസ്‌ട്രോങ്ങിന്റെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട മായാവതി സംസ്‌കാര ചടങ്ങിലും പങ്കെടുത്തിരുന്നു.

Other News in this category



4malayalees Recommends