പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി പെണ്‍കുട്ടി യുകെയില്‍ മരണമടഞ്ഞു. ബര്‍മ്മിങ്ഹാമിലെ വൂള്‍വര്‍ഹാംപ്റ്റണില്‍ താമസിക്കുന്ന ബില്‍സെന്റ് ഫിലിപ്പ് ജെയ്‌മോള്‍ വര്‍ക്കി ദമ്പതികളുടെ മകള്‍ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്.
പനി വന്നതിനെ തുടര്‍ന്ന് ഒരു മാസമായി ഹന്ന ചികിത്സയിലായിരുന്നു. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ബര്‍മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിഗദ്ധ ചികിത്സയില്‍ തുടരവേയാണ് ഹന്ന വിടവാങ്ങിയത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ടു മാസം മുമ്പാണ് ഹന്നയും സഹോദരന്‍ ാല്‍ബിനും പിതാവ് ബില്‍സെന്റിനൊപ്പം യുകെയിലെത്തിയത്. നഴ്‌സായ ഹന്നയുടെ അമ്മ ജെയ്‌മോള്‍ സ്വകാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു.
നാട്ടില്‍ തുരുത്തിക്കാട് മാര്‍ത്തോമാ ദേവാലയ അംഗങ്ങളാണ്. ഹന്നയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി ഗോ ഫണ്ട് പേജിലൂടെ സഹായം തേടിയിട്ടുണ്ട്.