ക്ലിഫ്റ്റണിലെ പാലത്തില്‍ രണ്ട് സ്യൂട്ട് കേസുകളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍ പുലര്‍ച്ചെ ബ്രിസ്റ്റോളിലെ ടൈംപിള്‍ മീഡ്‌സ് സ്റ്റേഷനില്‍ നിന്നാണ് 34 കാരന്‍ അറസ്റ്റിലായത്.
പാലത്തില്‍ രണ്ട് സ്യൂട്ട് കേസുകളില്‍ മൃതദേഹ അവിശിഷ്ടങ്ങള്‍ കണ്ടെത്തിയത് കൂടാതെ ലണ്ടനിലെ ഷെപ്പേര്‍ഡ് ബുഷിലെ ഫാളാറ്റിലും ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആശങ്ക ഉയര്‍ന്നിരുന്നു.
കടുത്ത ഭീതി ഉണര്‍ത്തിയ കൊലപാതകത്തില്‍ പ്രതിയെന്ന് കരുതുന്നയാളാണ് അറസ്റ്റിലായത്
രണ്ടു സ്യൂട്ട് കേസുകളില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയില്‍ രണ്ടു പേരുടെ മൃതദേഹമാണെന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ ലണ്ടനിലെ സ്‌കോട്ട്‌സ് റോഡിലെ ഫ്‌ളാറ്റില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ദുരൂഹത ശക്തമായി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സ്യൂട്ട് കേസുകള്‍ ഉപേക്ഷിച്ച സ്ഥലത്തേക്ക് ഇയാളെ എത്തിച്ച ടാക്‌സ് ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞത് കേസില്‍ നിര്‍ണ്ണായകമായി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.