ആവശ്യത്തിന് ജീവനക്കാരില്ലാതെ എന്‍എച്ച്എസ്; ടെസ്റ്റുകള്‍ക്കായി രോഗികള്‍ റെക്കോര്‍ഡ് കാത്തിരിപ്പ് നേരിടുമ്പോള്‍ പ്രതിസന്ധി രൂക്ഷം; ക്ലിനിക്കല്‍ റേഡിയോളജിസ്റ്റുകളുടെ എണ്ണത്തിലും വന്‍ ഇടിവെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ആവശ്യത്തിന് ജീവനക്കാരില്ലാതെ എന്‍എച്ച്എസ്; ടെസ്റ്റുകള്‍ക്കായി രോഗികള്‍ റെക്കോര്‍ഡ് കാത്തിരിപ്പ് നേരിടുമ്പോള്‍ പ്രതിസന്ധി രൂക്ഷം; ക്ലിനിക്കല്‍ റേഡിയോളജിസ്റ്റുകളുടെ എണ്ണത്തിലും വന്‍ ഇടിവെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
എന്‍എച്ച്എസില്‍ വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡിലാണ്. രോഗികളെ കാത്തിരിപ്പിക്കുന്നതിലേക്ക് പലവിധ സംഭവങ്ങളും സംഭാവന ചെയ്യുന്നുണ്ട്. അതിലൊന്നാണ് ആവശ്യത്തിന് എന്‍എച്ച്എസ് ജീവനക്കാരുടെ അഭാവം, പ്രത്യേകിച്ച് ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ നടത്തുന്ന ജോലിക്കാരുടെ ക്ഷാമം വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.

ക്യാന്‍സര്‍ സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ക്ക് വമ്പന്‍ വെയ്റ്റിംഗ് ലിസ്റ്റാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ലിനിക്കല്‍ റേഡിയോളജിസ്റ്റുകളുടെ കുത്തനെയുള്ള ഇടിവ് പ്രതിസന്ധിയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വ്യാഴാഴ്ച പുറത്തുവന്ന കണക്ക് പ്രകാരം ഡയഗനോസ്റ്റിക് വെയ്റ്റിംഗ് ലിസ്റ്റ് 1,658,221 എന്ന റെക്കോര്‍ഡിലാണ്, പത്ത് വര്‍ഷം മുന്‍പത്തെ ഇരട്ടി ആളുകള്‍ കാത്തിരിപ്പിലാണ്. സിടി സ്‌കാനും, എംആര്‍ഐക്കുമായി ഏകദേശം 500,000 രോഗികള്‍ കാത്തിരിക്കുന്നുണ്ട്.

എന്‍എച്ച്എസ് റിവ്യൂ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഈ കണക്കുകള്‍ വെല്ലുവിളിയാണ്. സ്‌കാനറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ലേബര്‍ പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാനും, ഫലമായി ലഭിക്കുന്ന സ്‌കാനുകള്‍ വായിക്കാനും കഴിയുന്ന കൂടുതല്‍ ജീവനക്കാരെയും ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends