ബിഹാറില്‍ 12 കാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം. മോഷണകുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ട്രാക്കില്‍ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാള്‍ വടിയുമായി നില്‍ക്കുന്നത് കാണാം
കടയില്‍ നിന്ന് കുട്ടി സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് മര്‍ദ്ദനം. കുട്ടിയെ പൊലീസെത്തി രക്ഷിച്ചു. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകള്‍ സംഘം ചേര്‍ന്ന് കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.