അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ നുഴഞ്ഞുകയറി ; യൂട്യൂബര്‍ക്കും സുഹൃത്തിനുമെതിരെ കേസ്

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ നുഴഞ്ഞുകയറി ; യൂട്യൂബര്‍ക്കും സുഹൃത്തിനുമെതിരെ കേസ്
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.

ആന്ധ്രയില്‍ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങുകള്‍. ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവര്‍ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല.

ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹമാണ് നടക്കുന്നത്.

Other News in this category



4malayalees Recommends