പൊതുവേദിയില്‍ നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന് നര്‍ത്തകന്‍. അനകപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് നര്‍ത്തകന്‍ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
സ്ത്രീ വേഷം ധരിച്ചാണ് സംഘം നൃത്തം ചെയ്യുന്നത്. ഇതിനിടയില്‍ പ്രധാന നര്‍ത്തകന്‍ കോഴിയുടെ തൂവല്‍ കടിച്ചു പറിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ അടക്കമുള്ള മുന്നിലിരിക്കുമ്പോഴാണ് ക്രൂരത അരങ്ങേറിയത്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനയുടെ പരാതിയില്‍ ഇയാള്‍ക്കും സംഘാടകര്‍ക്കും എതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.