റെയില്‍വെ ട്രാക്കില്‍ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ച്ചയിലേക്ക് ചാടിയ ദമ്പതികള്‍ക്ക് പരിക്ക്. രാജസ്ഥാനിലെ പാലിയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
രാഹുല്‍ മേവാഡ (22), ഭാര്യ ജാന്‍വി (20) എന്നിവരാണ് അപകടത്തിലായത്. രാജസ്ഥാനിലെ പാലിയിലെ ഹെറിറ്റേജ് ബ്രിഡ്ജില്‍ നിന്നും ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ച്ചയിലേക്ക് ചാടുകയായിരുന്നു ഇവര്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഗ്ദി നഗറിലെ കലല്‍ കി പിപാലിയന്‍ നിവാസികളാണ് രാഹുല്‍ മേവാഡയും ജാന്‍വിയും. ബൈക്കിലാണ് ഇവര്‍ യാത്ര നടത്തിയത്. യാത്രയില്‍ പൈതൃകപ്പട്ടികയില്‍ പാലത്തില്‍ വച്ച് കുറച്ച് ഫോട്ടോയെടുക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്നാണ് അതുവഴി ഒരു ട്രെയിന്‍ വന്നത്. ഇതോടെ പരിഭ്രാന്തരായി ഇരുവരും താഴേക്ക് ചാടുകയായിരുന്നു. ഇരുവര്‍ക്കും സാരമായിത്തന്നെ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ രാഹുലിനെ പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് മാറ്റി. ജാന്‍വി കാലിന്റെ ഒടിവിനെ തുടര്‍ന്ന് ബംഗാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.