ചെലവ് ചുരുക്കല്‍ നടപടികളുമായി കുവൈറ്റ്

ചെലവ് ചുരുക്കല്‍ നടപടികളുമായി കുവൈറ്റ്
കുവൈറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ ഉയര്‍ത്താനും ശമ്പളം, സബ്‌സിഡി എന്നി വെട്ടിച്ചുരുക്കാനും തീരുമാനം. ഇതോടൊപ്പം രാജ്യത്തിന്റെ പൊതു ചെലവുകള്‍ വലിയ തോതില്‍ നിയന്ത്രിക്കാനും അതിന് ഒരു പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്.

രാജ്യത്ത് ബജറ്റ് കമ്മി പ്രതിവര്‍ഷം വര്‍ധിച്ചുവരികയും കരുതല്‍ ധനത്തില്‍ വലിയ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമാണിത്.

Other News in this category



4malayalees Recommends