ഇന്ത്യന്‍ അഭിനേതാവും, ഗായകനുമായ ദില്‍ജിത് ദോസാഞ്ചിനെ വേദിയിലെത്തി സന്ദര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഒന്റാരിയോ ഡൗണ്‍ടൗണിലെ റോജേഴ്‌സ് സെന്ററില്‍ ദില്‍ജിത്തിന്റെ പരിപാടിക്ക് മുന്‍പായിരുന്നു ട്രൂഡോ വേദിയിലെത്തിയത്.
ഷോയ്ക്ക് ഒരുങ്ങുന്ന ദില്‍ജിത് ദോസഞ്ചിന് ആശംസ നേരാനായാണ് അതുവഴി പോകുമ്പോള്‍ വാഹനം നിര്‍ത്തിയതെന്ന് ട്രൂഡോ ചിത്രം പങ്കുവെച്ച് എക്‌സില്‍ കുറിച്ചു.
പഞ്ചാബില്‍ നിന്നുള്ള ഒരു വ്യക്തിക്ക് ചരിത്രം കുറിയ്ക്കാനും, സ്റ്റേഡിയം ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാക്കാനും കഴിയുന്ന മഹത്തായ രാജ്യമാണ് കാനഡ. വൈവിധ്യം ഞങ്ങളുടെ കരുത്തല്ല, അതൊരു സൂപ്പര്‍പവറാണ്, കനേഡിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ദില്‍ജിത്തിനെ ഇന്ത്യന്‍ ഗായകനെന്ന് വിശേഷിപ്പിക്കുന്നതിന് പകരം പഞ്ചാബി ഗായകനെന്ന് വിശേഷിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി നാഷണല്‍ സെക്രട്ടറി മഞ്ജീന്തര്‍ സിംഗ് സിര്‍സ വിമര്‍ശിച്ചു.