സൈക്കിള്‍ ചവിട്ടുന്നതിനിടെ ഹൃദയാഘാതം ; കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരണമടഞ്ഞു
സൈക്കിള്‍ ചവിട്ടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരിച്ചു. വിദ്യാനഗര്‍ പന്നിപ്പാറ അബൂബക്കര്‍നബീസ ദമ്പതികളുടെ മകന്‍ സയ്യിദ് ആസിഫ് അബൂബക്കര്‍ (51) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അബൂദാബി മുറൂര്‍ റോഡിലെ ഇന്ത്യന്‍ സ്‌കൂളിന് സമീപം ആസിഫ് താമസിക്കുന്ന വീടിന് പരിസരത്ത് സൈക്കിളില്‍ യാത്ര ചെയ്യവേ ഹൃദയാഘാതമുണ്ടായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അബൂദാബി മുറൂര്‍ റോഡിലെ അല്‍ ജസീറ ക്ലബിന് എതിര്‍വശം എമിറേറ്റ്‌സ് സെന്റര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തിലാണ് ആസിഫ് ജോലി ചെയ്യുന്നത്. കുടുംബസമേതം വര്‍ഷങ്ങളായി അബൂദാബിയിലാണ് താമസം. ഭാര്യ: ഹൈറുന്നിസ. ശാമില്‍, ഷംല, ഷാസില എന്നിവര്‍ മക്കളാണ്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.