വിവാഹത്തിനു തൊട്ടു മുന്‍പ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒരുമിച്ച് നാടുവിട്ടു

വിവാഹത്തിനു തൊട്ടു മുന്‍പ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒരുമിച്ച് നാടുവിട്ടു
വിവാഹത്തിനു തൊട്ടു മുന്‍പ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒരുമിച്ച് നാടുവിട്ടു. മക്കളുടെ വിവാഹക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം.

തന്റെ ഭാര്യയെ പറഞ്ഞു മയക്കി തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് വധുവിന്റെ പിതാവ് പപ്പുവാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പപ്പുവിന്റെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിന്റെ അച്ഛന്‍ ഷക്കീലിനെതിരേയാണ് പപ്പു പരാതി നല്‍കിയിരിക്കുന്നത്.

മക്കളുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം പപ്പുവിന്റെ വീട്ടില്‍ ഇടക്കിടെ ഷക്കീല്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും ജൂണ്‍ 8 മുതല്‍ ഇരുവരെയും കാണാനില്ലെന്നുമാണ് പരാതിയിലുള്ളത്. പപ്പുവിനും ഭാര്യയ്ക്കും 10 മക്കളും ഷക്കീലിന് 6 മക്കളുമാണുള്ളത്. പൊലീസ് അന്വേഷണം തുടരുകയാണ്.




Other News in this category



4malayalees Recommends