ജോലി സ്ഥലത്തെ പരിഹാസം ; ഉത്തര്‍പ്രദേശില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയില്‍

ജോലി സ്ഥലത്തെ പരിഹാസം ; ഉത്തര്‍പ്രദേശില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയില്‍
ഉത്തര്‍പ്രദേശില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജോലി സ്ഥലത്ത് ആറ് മാസത്തോളമായുള്ള മാനസിക പീഡനത്തിനും ബോഡി ഷെയ്മിംഗിനും പിന്നാലെയാണ് 27കാരിയായ ശിവാനി ത്യാഗി ജീവനൊടുക്കിയതെന്നാണ് പരാതി.


ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ശിവാനി ത്യാഗി. ഗാസിയാബാദിലെ വീട്ടിലാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശിവാനി ജോലിസ്ഥലത്ത് വെച്ച് ബോഡി ഷെയിമിംഗും മാനസിക പീഡനവും നേരിട്ടതായി തോന്നുന്നുവെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു. ജീവനൊടുക്കും മുന്‍പ് ശിവാനി എഴുതിയ കുറിപ്പ് അവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. അതില്‍ താന്‍ നേരിട്ട അപമാനം ശിവാനി വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേരുകള്‍ ആ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആ അഞ്ച് പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'അവള്‍ പലതവണ രാജിവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും അത് നിരസിക്കാന്‍ സ്ഥാപനം ഓരോ ഒഴിവുകഴിവ് കണ്ടെത്തി' സഹോദരന്‍ പറഞ്ഞു. എന്നാല്‍ സഹപ്രവര്‍ത്തക ശാരീരികമായി ആക്രമിച്ച സംഭവത്തിനു പിന്നാലെ ശിവാനിക്ക് ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചതായും സഹോദരന്‍ പറഞ്ഞു. ജോലിസ്ഥലത്ത് നേരിട്ട പീഡനത്തെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും സഹപ്രവര്‍ത്തകര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് കുടുംബം പറയുന്നു.ശിവാനിയുടെ മരണത്തിന് പിന്നാലെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Other News in this category



4malayalees Recommends