മരിച്ച കുട്ടികളുടെ എണ്ണം 15 ആയി, 29 പേരില്‍ രോഗ ലക്ഷണങ്ങള്‍ ; ഗുജറാത്തില്‍ ഭീതി പരത്തി ചാന്ദിപുര വൈറസ്

മരിച്ച കുട്ടികളുടെ എണ്ണം 15 ആയി, 29 പേരില്‍ രോഗ ലക്ഷണങ്ങള്‍ ; ഗുജറാത്തില്‍ ഭീതി പരത്തി ചാന്ദിപുര വൈറസ്
ഗുജറാത്തില്‍ ഭീതി പരത്തി ചാന്ദിപുര വൈറസ്. രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ 12 ജില്ലകളില്‍ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയില്‍ മരിച്ച അഞ്ച് വയസുകാരിയിലും രോഗബാധ സ്വീകരിച്ചതായാണ് ഒടുവില്‍ വരുന്ന വിവരം. കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭീതിയിലാണ് ഗുജറാത്ത്. സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗലക്ഷണവുമായി കൂടുതല്‍ പേര്‍ എത്തി തുടങ്ങിയതോടെ ഗുജറാത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.




Other News in this category



4malayalees Recommends