തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണം; 'ഇന്ത്യന്‍ 2'വിനെതിരെ കടുത്ത ആരോപണവുമായി ഇസേവ ജീവനക്കാര്‍

തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണം; 'ഇന്ത്യന്‍ 2'വിനെതിരെ കടുത്ത ആരോപണവുമായി ഇസേവ ജീവനക്കാര്‍
ഓപ്പണിങ് ദിനത്തിലെ കുതിപ്പ് പിന്നീട് 'ഇന്ത്യന്‍ 2'വിന് തിയേറ്ററില്‍ നേടാനായിട്ടില്ല. ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് പബ്ലിസിറ്റി നേടിയതോടെ സിനിമയ്ക്ക് ആളുകള്‍ കുറയുകയായിരുന്നു. ഇതിനിടെ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇസേവ ജീവനക്കാര്‍. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ 2വിലെ ഒരു രംഗത്തിനെതിരെയാണ് ഇസേവ ജീവനക്കാര്‍ വിമര്‍ശനവുമായി എത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തില്‍ ചിത്രീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇസേവ സ്റ്റാഫ് അസോസിയേഷന്‍ വ്യക്തമാക്കി.

തങ്ങള്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാള്‍ വലിയ കളികള്‍ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇസേവ അധികൃതര്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends