'കന്‍വര്‍' യാത്രയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ക്ക് മുന്‍പാകെ ഉടമകളുടെ പേരെഴുതിവെക്കണമെന്ന് യുപി പൊലീസ് ; മുസ്ലിങ്ങളുടെ കടയില്‍നിന്ന് ഭക്തര്‍ അറിയാതെ പോലും ഭക്ഷണം കഴിക്കാതെയിരിക്കാനാണ് ഈ നീക്കമെന്ന് ഒവൈസി

'കന്‍വര്‍' യാത്രയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ക്ക് മുന്‍പാകെ ഉടമകളുടെ പേരെഴുതിവെക്കണമെന്ന് യുപി പൊലീസ് ; മുസ്ലിങ്ങളുടെ കടയില്‍നിന്ന് ഭക്തര്‍ അറിയാതെ പോലും ഭക്ഷണം കഴിക്കാതെയിരിക്കാനാണ് ഈ നീക്കമെന്ന് ഒവൈസി
'കന്‍വര്‍' യാത്രയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ക്ക് മുന്‍പാകെ ഉടമകളുടെ പേരെഴുതിവെക്കണമെന്ന യുപി പൊലീസിന്റെ വിചിത്ര നിര്‍ദ്ദേശത്തില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ പാര്‍ട്ടികളിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ യുപി പൊലീസിന്റെ നീക്കത്തെ അപലപിച്ച് രംഗത്തെത്തി.

ജൂലൈ 22നാണ് ശിവഭക്തരുടെ 'കന്‍വര്‍' യാത്ര ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളിലാണ് ഹോട്ടലുകള്‍ക്ക് മുന്‍പാകെ ഉടമകളുടെ പേരെഴുതിവെക്കണമെന്ന വിചിത്ര ആവശ്യമുള്ളത്. ഭക്തര്‍ക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ലാതെയിരിക്കാനാണ് ഈ നീക്കമെന്നും പരാതികളൊന്നും ഇല്ലാതെയിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുസഫര്‍നഗര്‍ പൊലീസ് മേധാവി ഇറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

വലിയ പ്രതിഷേധമാണ് ഈ വിചിത്ര ആവശ്യത്തിനെതിരെ ഉയരുന്നത്. മുസ്ലിങ്ങളുടെ കടയില്‍നിന്ന് ഭക്തര്‍ അറിയാതെ പോലും ഭക്ഷണം കഴിക്കാതെയിരിക്കാനാണ് ഈ നീക്കമെന്ന് വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി രംഗത്തെത്തി. ഈ നീക്കം ദക്ഷിണാഫ്രിക്കയിലെ 'അപ്പാര്‍തീഡ്' കാലഘട്ടത്തെയും ഹിറ്റ്‌ലറുടെ രീതികളെയും ഓര്‍മിപ്പിക്കുന്നുവെന്നും ഒവൈസി ആഞ്ഞടിച്ചു.

Other News in this category



4malayalees Recommends