മുണ്ടുടുത്തെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ചു; ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചുപൂട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍

മുണ്ടുടുത്തെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ചു; ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചുപൂട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍
സ്വകാര്യ മാളില്‍ മുണ്ടുടുത്തെത്തിയ കര്‍ഷകനെ തടഞ്ഞ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക സര്‍ക്കാര്‍. ഏഴ് ദിവസത്തേക്ക് മാള്‍ താത്കാലികമായി അടച്ചിടാന്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

മാഗഡി റോഡിലെ ജി.ടി വേള്‍ഡ് മാളിലായിരുന്നു സംഭവം. കര്‍ഷകനായ ഫക്കീരപ്പ മുണ്ടുടുത്ത് മകന്റെയൊപ്പം സിനിമ കാണാന്‍ വന്നപ്പോഴാണ് ദുരനുഭവമുണ്ടായത്. മാളിന്റെ പുറത്ത് ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാര്‍ പാന്റ് ധരിച്ചുവന്നാല്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ എന്ന് പറഞ്ഞു. ഈ ദുരനുഭവം വിവരിച്ചുകൊണ്ട് മകന്‍ നാഗരാജു വീഡിയോ ചെയ്തതിന് ശേഷം മാളിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മാള്‍ ഉടമയ്ക്കും ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിവിധ കര്‍ഷകസംഘടനകളും കന്നഡസംഘടനകളും മാളിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫക്കീരപ്പയെ മുന്‍പില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം. ശേഷം മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പ് ചോദിക്കുകയും ഉള്ളിലേക്കു കൊണ്ടുപോയി ആദരിക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മാള്‍ ഏഴ് ദിവസത്തേക്ക് താത്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Other News in this category



4malayalees Recommends