'കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ചു, കൈയേറ്റം ചെയ്തു'; ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണം

'കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ചു, കൈയേറ്റം ചെയ്തു'; ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണം
ജീവനൊടുക്കിയ 27കാരിയായ ബാങ്ക് ജീവനക്കാരി ശിവാനിയുടെ കുറിപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. അഞ്ച് പേജുള്ള കുറിപ്പില്‍ രണ്ട് മാനേജര്‍മാരുടേത് ഉള്‍പ്പെടെ ആറ് പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാനസിക പീഡനത്തോടൊപ്പം ശാരീരികമായി കയ്യേറ്റം ചെയ്‌തെന്നും കുറിപ്പില്‍ പറയുന്നു.

തന്നെ കുരങ്ങെന്നും ഭ്രാന്തിയെന്നും വിവാഹമോചിതയെന്നും മറ്റും വിളിച്ച് സഹപ്രവര്‍ത്തകര്‍ ആക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് ശിവാനി കുറിപ്പില്‍ പറയുന്നു. ആറ് മാസമായി മാനസിക പീഡനം നേരിടുന്നു. അതിനിടെ ശാരീരികമായി കയ്യേറ്റവും ചെയ്‌തെന്ന് കുറിപ്പിലുണ്ട്. വനിതാ സഹപ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറയുന്നുണ്ട്. കുടുംബത്തെ നോക്കണമെന്നും തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്നും സഹോദരന്‍ ഗൌരവിനോട് ആവശ്യപ്പെട്ടാണ് ശിവാനി കുറിപ്പ് അവസാനിപ്പിച്ചത്. പിന്‍ ഉള്‍പ്പെടെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിശദാംശങ്ങളും എഴുതിയിട്ടുണ്ട്.

കയ്യെഴുത്ത് ശിവാനിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കുമെന്ന് നന്ദഗ്രാം എസിപി രവികുമാര്‍ പറഞ്ഞു. ശിവാനി ജോലിസ്ഥലത്ത് ബോഡി ഷെയ്മിങ്ങും മാനസിക പീഡനവും നേരിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

Other News in this category



4malayalees Recommends