27 സെക്കന്‍ഡ് ലിപ്‌ലോക് രംഗങ്ങള്‍, കൂടാതെ ഇന്റിമേറ്റ് സീനുകളും; 'ബാഡ് ന്യൂസ്' രംഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

27 സെക്കന്‍ഡ് ലിപ്‌ലോക് രംഗങ്ങള്‍, കൂടാതെ ഇന്റിമേറ്റ് സീനുകളും; 'ബാഡ് ന്യൂസ്' രംഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്
ഇന്ന് റിലീസ് ചെയ്ത വിക്കി കൗശല്‍തൃപ്തി ദിമ്രി ചിത്രം 'ബാഡ് ന്യൂസി'ലെ ലിപ്‌ലോക് സീനുകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്. വിക്കി കൗശലും തൃപ്തി ദിമ്രിയും ഉള്‍പ്പെടുന്ന 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൂന്ന് ലിപ്‌ലോക്ക് സീനുകളില്‍ പരിഷ്‌ക്കരണം വരുത്താനുള്ള നിര്‍ദേശമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

ലിപ്‌ലോക്ക് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല, എന്നാല്‍ 10 സെക്കന്‍ഡ്, 8 സെക്കന്‍ഡ്, 9 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൂന്ന് സീനുകളില്‍ ലിപ് ലോക്ക് രംഗങ്ങള്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടതായുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് സിനിമ എത്തുന്നത്. ആനന്ദ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2019ല്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് 'ബാഡ് ന്യൂസും' നിര്‍മിച്ചിരിക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, അമൃതപാല്‍ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






Other News in this category



4malayalees Recommends