വടംവലിക്കൊരു ലോകവേദിയുമായി സമീക്ഷ; ആള്‍ യുകെ വടംവലി ടൂര്‍ണമെന്റ് മാഞ്ചസ്റ്ററില്‍

വടംവലിക്കൊരു ലോകവേദിയുമായി സമീക്ഷ; ആള്‍ യുകെ വടംവലി ടൂര്‍ണമെന്റ് മാഞ്ചസ്റ്ററില്‍
കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലന്‍മാര്‍ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത്‌ലറ്റിക് സെന്ററാണ് മത്സരവേദി. വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ ആണ് സമീക്ഷ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് . കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പടെ നിരവധിഅന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്‌പോര്‍ട്‌സ് സിറ്റി നാഷണല്‍ അത്‌ലറ്റിക് സെന്ററാണ് മത്സരവേദി. അഞ്ഞൂറ് പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ പറ്റുന്ന ഇന്‍ഡോര്‍ ഗ്യാലറി, ആയിരം പാര്‍ക്കിംഗ് സ്ലോട്ട്‌സ്, സെക്യൂരിറ്റി

സര്‍വീസ്, വാച്ച് ആന്‍ഡ് വാര്‍ഡ് സര്‍വീസ് എന്നിവയോട്കൂടിയുള്ള യുകെയിലെ ആദ്യ വടംവലി മത്സരമായിരിക്കും ഇത്.

യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക.

701 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. സെമിയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് 251 പൌണ്ടും ക്വാര്‍ട്ടറില്‍ മാറ്റുരച്ച നാല് ടീമുകള്‍ക്ക് 101 പൌണ്ടും പ്രോത്സാഹന സമ്മാനമായി നല്‍കും. ഫെയര്‍ പ്ലേ അവാര്‍ഡ് 101 പൌണ്ടാണ്.

കേരളത്തിലെ പ്രശസ്തമായ നിരവധി ടൂര്‍ണമെന്റുകള്‍ക്ക് വിസിലൂതിയ അംപയര്‍മാര്‍ മത്സരം നിയന്ത്രിക്കും. ലോകനിലവരത്തിലുള്ള കോര്‍ട്ടാണ് ഒരുക്കിയിട്ടുള്ളത്.

രാഷ്ട്രീയ പ്രതിനിധികളുടെയും കലാസാസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. ടൂര്‍ണമെന്റ് കാണാനെത്തുന്നവര്‍ക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. ഈ വടംവലി മത്സരം അഭ്രപാളികളില്‍ ഒപ്പി എടുക്കുന്നത് മാക്‌സ് ഫിലിംസ് ആയിരിക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൌകര്യമുണ്ടാകും. ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് മോര്‍ട്ടഗേജ് സര്‍വ്വീസ്,

ഡെയ്!ലി ഡിലൈറ്റ് ഫുഡ്‌സ്, ഏലൂര്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി , ആദിസ് എച്ച്ആര്‍ ആന്റ് എക്കൌണ്ടന്‍സി സൊലൂഷന്‍സ്, ലെജന്‍ഡ് സോളിസിറ്റേഴ്‌സ്, മാക്‌സ് ഫിലിംസ്

എന്നിവരാണ് ടൂര്‍ണമെന്റിന്റെ പ്രായോജകര്‍.കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് സമീക്ഷ വടംവലി മത്സരം സംഘടിപ്പിത്.എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍

സാധിച്ചു. ആദ്യ സീസണില്‍ പതിനാറ് ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സീസണ്‍ ഗംഭീരമാക്കാന്‍ സമീക്ഷ നേതൃത്വം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തയ്യാറെടുപ്പ്

ആരംഭിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ സുഖമമായ നടത്തിപ്പിന് പത്തോളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യുകെ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്ക്

ൃ വടംവലി ടൂര്‍ണമെന്റോടെ തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ

യുകെ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ ജിജു സൈമണ്‍ (+44 7886410604),

അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.


സമീക്ഷ യുകെ

നാഷണല്‍ സെക്രട്ടേറിയറ്റ്

Other News in this category



4malayalees Recommends