ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി, രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 58 പേര്‍ക്ക്

ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി, രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 58 പേര്‍ക്ക്
ഗുജറാത്തില്‍ ആറ് ജില്ലകളിലായി ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി ഉയര്‍ന്നു. രോഗലക്ഷണങ്ങളുള്ള 20 പേരാണ് മരിച്ചിട്ടുള്ളത്. 58 പേരാണ് രോഗലക്ഷണങ്ങളോടെയുള്ളത്. സബര്‍കാന്ത, ആരവല്ലി, പഞ്ചമഹല്‍, മോര്‍ബി, വഡോദര, മെഹസന എന്നിവിടങ്ങളിലാണ് വൈറസ് ബാധിതരുളളത്. സബര്‍കാന്ത ജില്ലയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. എട്ട് രോഗികളെന്ന് സംശയിക്കുന്നവരും ഒരു മരണവുമാണ് സബര്‍കാന്തയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ അടക്കമുള്ളവര്‍ വെള്ളിയാഴ്ച ഇവിടെയെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു.

പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ള്. 4340 വീടുകളില്‍ ശുചീകരണവും വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചെയ്തതായാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്.

Other News in this category



4malayalees Recommends