ഹലാലിന് പകരം മനുഷ്യത്വം എന്നാക്കണം'; സോനു സൂദിന് മറുപടി നല്‍കി കങ്കണ

ഹലാലിന് പകരം മനുഷ്യത്വം എന്നാക്കണം'; സോനു സൂദിന് മറുപടി നല്‍കി കങ്കണ
കാവഡ് യാത്രയുടെ ഭാഗമായി യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവിനെ വിമര്‍ശിച്ച ബോളിവുഡ് താരം സോനൂ സൂദിന് മറുപടിയായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്കു മുന്നില്‍ പാടുള്ളൂവെന്നായിരുന്നു എന്ന താരത്തിന്റെ പ്രതികരണത്തിന് മറുപടിയായി 'സമ്മതിക്കുന്നു, ഹലാലിന് പകരവും മനുഷ്യത്വം എന്ന് നല്‍കണം എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

'അടുത്തതായി ദൈവത്തെയും മതത്തെയും കുറിച്ചുള്ള തന്റെ വ്യക്തിപരമായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി സോനു ജി സ്വന്തം രാമായണം സംവിധാനം ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാം. വഹ് ക്യാ ബാത് ഹേ ബോളിവുഡ് സേ ഏക് ഔര്‍ രാമായണം', കങ്കണ എക്‌സില്‍ കുറിച്ചു. ഉപഭോക്താക്കളുടെ ഭക്ഷണത്തില്‍ തുപ്പുന്ന വാര്‍ത്തയെ സോനുസൂദ് ന്യായീകരിക്കുന്നുവെന്ന ടൈംസ് അല്‍ജിബ്രയുടെ ട്വീറ്റ് പങ്കുെവെച്ചുകൊണ്ടായിരുന്നു കങ്കണ ഇങ്ങനെ കുറിച്ചത്.

ഒരാണ്‍കുട്ടി മാവില്‍ തുപ്പി റൊട്ടി തയ്യാറാക്കുന്ന വീഡിയോ സോനു ന്യായീകരിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്കു മുന്നില്‍ പാടുള്ളൂവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം സോനുവിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണെത്തിയത്. തുപ്പല്‍ പുരട്ടിയ റൊട്ടി സോനു സൂദിന് പാര്‍സല്‍ ചെയ്യണം, അങ്ങനെ സാഹോദര്യം കേടുകൂടാതെയിരിക്കും!' ഉപയോക്താവ് കുറിച്ചു. എക്‌സിലൂടെയാണ് സോനു സൂദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്.

Other News in this category



4malayalees Recommends