പ്രതിഷേധിച്ച സ്ത്രീകള്‍ക്കു മേല്‍ മണ്ണിട്ട് ഭാഗികമായി കുഴിച്ചിട്ടു ; ഒരാള്‍ അറസ്റ്റില്‍ ;രണ്ടുപേര്‍ക്കായി അന്വേഷണം തുടരുന്നു

പ്രതിഷേധിച്ച സ്ത്രീകള്‍ക്കു മേല്‍ മണ്ണിട്ട് ഭാഗികമായി കുഴിച്ചിട്ടു ; ഒരാള്‍ അറസ്റ്റില്‍ ;രണ്ടുപേര്‍ക്കായി അന്വേഷണം തുടരുന്നു
മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളെ മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചുമൂടി. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചിട്ടത്.

മധ്യപ്രദേശിലെ മംഗാവ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം. ട്രക്ക് ഉപയോഗിച്ച് സ്ത്രീകളുടെ ശരീരത്ത് മണ്ണ് ഇടുന്ന ദ്യശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴുത്തോളം മണ്ണ് മൂടിയ ഇവരുടെ ദ്യശ്യങ്ങളുമുണ്ട്.

മണ്ണ് നിറച്ച ട്രക്കിന് പിന്നില്‍ രണ്ട് സ്ത്രീകള്‍ നില്‍ക്കുന്നതും ട്രക്കിലെ മണ്ണ് സ്ത്രീകളുടെ ശരീരത്ത് ഇടുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാര്‍ എത്തിയാണ് ഇവരെ രക്ഷിക്കുന്നത്. ഇവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കിയെന്നും ഇവരെ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും പൊലീസ് അറിയിച്ചു. പൊലീസ് ട്രക്ക് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends