'ഭക്ഷണശാലയില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ രാംദേവിന് പ്രശ്‌നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്‌നം? ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ വിവാദമായി ബാബാ രാംദേവിന്റെ പരാമര്‍ശം

'ഭക്ഷണശാലയില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ രാംദേവിന് പ്രശ്‌നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്‌നം? ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ വിവാദമായി ബാബാ രാംദേവിന്റെ പരാമര്‍ശം
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി യോഗ ഗുരു ബാബാ രാംദേവ്. 'ഭക്ഷണശാലയില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ രാംദേവിന് പ്രശ്‌നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്‌നം?' എന്നാണ് ബാബാ രാംദേവിന്റെ ചോദ്യം. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്രമായ ഉത്തരവുമായി രംഗത്തെതിയത്. യുപി പൊലീസാണ് ഉത്തരവിറക്കിയത്. എല്ലാ വര്‍ഷവും ശിവ ഭക്തര്‍ നടത്തിവരുന്ന തീര്‍ത്ഥാടനമാണ് കന്‍വാര്‍ യാത്ര. ജൂലൈ 22 നാണ് യാത്ര ആരംഭിക്കുന്നത്.

തന്റെ പേര് വെളിപ്പെടുത്താന്‍ രാംദേവിന് പ്രശ്‌നമില്ലെങ്കില്‍, പിന്നെ സ്വന്തം പേര് വെളിപ്പെടുത്താന്‍ റഹ്മാന് എന്താണ് ബുദ്ധിമുട്ട്? എല്ലാവരും സ്വന്തം പേരില്‍ അഭിമാനം ഉള്ളവരാകണം. പേര് മറച്ചുവെക്കേണ്ട കാര്യമില്ല. ശുദ്ധി മാത്രമാണ് ആവശ്യം. നമ്മുടെ ജോലി ശുദ്ധമാണെങ്കില്‍ അവിടെ നമ്മള്‍ ഹിന്ദുവാണോ മുസ്ലിമാണോ മറ്റേതെങ്കിലും സമുദായത്തില്‍ നിന്നുള്ളതാണോ എന്നത് വിഷയമല്ല രാംദേവ് പറഞ്ഞു.

കന്‍വാര്‍ യാത്ര കടന്നുപോകുന്ന പ്രദേശത്തെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് മുസ്ലിം വിഭാത്തിന്റെ ഭക്ഷണശാലകള്‍ തിരിച്ചറിയാനും അവര്‍ക്കെതിരെ തിരിയാനുമാണെന്നാണ് ഉയരുന്ന ആരോപണം.

Other News in this category



4malayalees Recommends