നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചു ; പരിശോധനകള്‍ തുടരുന്നു

നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചു ; പരിശോധനകള്‍ തുടരുന്നു
മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടി മറ്റ് ജില്ലകളില്‍ യാത്ര പോയത് വളരെ മുമ്പാണ്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിച്ച് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കും. കൂടുതല്‍ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഒമ്പത് പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള നാല് പേര്‍ തിരുവനന്തപുരത്താണുള്ളത്. അതില്‍ രണ്ട് പേര്‍ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേര്‍ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള രണ്ട് പേര്‍ പാലക്കാട് ജില്ലയില്‍ ആണ്. അതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 350 ആയി. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 68 പേരാണുള്ളത്. 101 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ആണ്.

മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസില്‍ സഞ്ചരിച്ചവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അം?ഗ ടീം പാണ്ടിക്കാടും 80 അം?ഗ ടീം ആനക്കയത്തും വീടുകള്‍ കയറിയുള്ള സര്‍വേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. മരിച്ച കുട്ടിയുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കും. നിപ മാപ്പില്‍ ഉള്‍പെട്ടവര്‍ക്ക് ആശങ്ക വേണ്ട. മുന്‍കരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദയവായി അറിയിക്കണം. 21 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത് എന്നും മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends