'ഇന്ത്യന്‍ 2' ഒ.ടി.ടിയിലേക്ക്

'ഇന്ത്യന്‍ 2' ഒ.ടി.ടിയിലേക്ക്
റിലീസ് ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂകള്‍ എത്തിയതിനാല്‍ ഓപ്പണിങ് ദിനത്തിലെ കുതിപ്പ് കമല്‍ ഹാസന്‍ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2'വിന് തുടരാന്‍ സാധിച്ചിട്ടില്ല. സിനിമയ്‌ക്കെതിരെ ഇസേവ ജീവനക്കാര്‍ പരാതിയുമായി എത്തിയതോടെ ഇന്ത്യന്‍ 2 വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ്. തിയേറ്ററില്‍ കാര്യമായി ശോഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ ഒ.ടി.ടി സ്ട്രീമിംഗിന് തയാറെടുത്തിരിക്കുകയാണ് ഇന്ത്യന്‍ 2.

ഓഗസ്റ്റ് ആദ്യം തന്നെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ 150 കോടി വരെയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ജൂലൈ 12ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ വലിയ രീതിയില്‍ ട്രോളുകളും പ്രചരിച്ചിരിക്കുന്നുണ്ട്.

പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ ചതിക്കരുത്..; 'എമ്പുരാന്‍' സെറ്റില്‍ പ്രാര്‍ത്ഥനയോടെ പൃഥ്വിരാജ്കമല്‍ ഹാസനെ കൂടാതെ സിദ്ധാര്‍ഥ്, എസ്‌ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദന്‍, ബോബി സിന്‍ഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends