കേന്ദ്ര ബജറ്റ്: എക്‌സൈസ് തീരുവ കുറച്ചു; നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും

കേന്ദ്ര ബജറ്റ്: എക്‌സൈസ് തീരുവ കുറച്ചു; നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും
കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. ലെതര്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്ക് വില കുറയും. സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉല്‍പന്നങ്ങള്‍ക്കും നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയുമെന്നാണ് പ്രഖ്യാപനം.

കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉല്‍പ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈല്‍ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ക്യാന്‍സര്‍ രോ?ഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends