'പല മാധ്യമങ്ങളും നല്‍കിയത് അധിക്ഷേപകരമായ വാര്‍ത്തകള്‍', സൈബര്‍ സെല്ലില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം

'പല മാധ്യമങ്ങളും നല്‍കിയത് അധിക്ഷേപകരമായ വാര്‍ത്തകള്‍', സൈബര്‍ സെല്ലില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ സെല്ലില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

നിലവില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയതിനാല്‍ അത് പുഴയില്‍ നിന്നും പുറത്തെത്തിക്കാനും അര്‍ജുനെ കണ്ടെത്താനുമുള്ള ശ്രമമാണ് ഇന്ന് നടക്കുക. അര്‍ജുനായുള്ള തെരച്ചില്‍ ഇന്നേക്ക് പത്താം നാളില്‍ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന നിലയിലാണ് ലോറിയുള്ളത്.




Other News in this category



4malayalees Recommends