ഷിരൂരില്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തില്‍ ; കാണാതായ ട്രക്ക് കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍; അടിയൊഴുക്ക് വെല്ലുവിളി, ചെളി നീക്കല്‍ തുടരുന്നു

ഷിരൂരില്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തില്‍ ; കാണാതായ ട്രക്ക് കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍; അടിയൊഴുക്ക് വെല്ലുവിളി, ചെളി നീക്കല്‍ തുടരുന്നു
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തില്‍. ട്രക്ക് കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പുഴയുടെ അടിയിലേക്ക് പോകാനാകുമോ എന്നത് സംബന്ധിച്ച് പരിശോധന. അതേസമയം ഇടവിട്ട് പെയ്യുന്ന മഴയും പുഴയുടെ അടിയൊഴുക്കും ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തിയിട്ടുണ്ട്. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരുന്നു. പുതിയതായി ഒരു ലോങ് ബൂം എക്‌സ്‌കവേറ്റര്‍ കൂടി എത്തിച്ചിട്ടുണ്ട്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

ട്രക്ക് പുറത്ത് എടുക്കുക എന്നതിനേക്കാള്‍ ഉപരി അര്‍ജുനെ കണ്ടെത്തുന്നതിനാണ് പ്രാധാന്യമെന്ന് സൈന്യം അറിയിച്ചു. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും സൈന്യം അറിയിച്ചു. അതേസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ അത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Other News in this category



4malayalees Recommends