'അബ്യുസിവ് ബിജെപി അങ്കിള്‍'; സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി

'അബ്യുസിവ് ബിജെപി അങ്കിള്‍'; സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി
ബിജെപി മുംബൈ യൂണിറ്റ് വക്താവ് സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. മനനഷ്ടം ആരോപിച്ച് ബിജെപി നേതാവ് സുരേഷ് നഖുവ നല്‍കിയ ഹര്‍ജിയില്‍ കോടതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് ദ്രുവ് റാഠിയുടെ പരിഹാസം. അമ്മാവന്റെ അധിക്ഷേപ ചരിത്രം ഒരിക്കല്‍ കൂടി പരസ്യമാക്കുമെന്നും ദ്രുവ് പരിഹസിക്കുന്നു.

'അമ്മാവന്‍ എനിക്കെതിരെ 20 ലക്ഷം രൂപയുടെ കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. ഞാന്‍ അദ്ദേഹത്തെ അധിക്ഷേപിച്ചു എന്ന കാരണത്താല്‍. എന്തുകൊണ്ടാണ് അവര്‍ ഇത്രയധികം പരിഹസിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത്? ഇപ്പോള്‍ അമ്മാവന്റെ അധിക്ഷേപ ചരിത്രം ഒരിക്കല്‍ കൂടി പരസ്യമാക്കും' ദ്രുവ് റാഠിയുടെ എക്‌സ് പോസ്റ്റ്

ധ്രുവ് റാഠി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയില്‍ അക്രമവും അധിക്ഷേപകരവുമായ ട്രോളുകളുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു സുരേഷ് നഖുവ മാനനഷ്ട കേസ് നല്‍കിയത്. 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരിയിലെ ആവശ്യം. കേസ് പരിഗണിച്ച കോടതി ധ്രുവ് റാഠിക്ക് സമന്‍സ് അയച്ചു. ധ്രുവിനെ കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് കൂടി കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

ജൂലൈ 7ന് അപ്‌പ്ലോഡ് ചെയ്ത വീഡിയോയില്‍ റാഠി തന്നെ അക്രമവും അധിക്ഷേപകരവുമായ ട്രോളെന്നാണ് വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് ആരോപിക്കുന്നു.ഒരടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് പറഞ്ഞു.

Other News in this category



4malayalees Recommends