വിവാഹം കഴിക്കാന്‍ ലഹരി ഉപയോഗിക്കാത്തയാളെന്ന സര്‍ട്ടിഫിക്കറ്റ് വേണം

വിവാഹം കഴിക്കാന്‍ ലഹരി ഉപയോഗിക്കാത്തയാളെന്ന സര്‍ട്ടിഫിക്കറ്റ് വേണം
ബഹ്‌റൈനില്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി മുതല്‍ ലഹരി ഉപയോഗിക്കുന്നയാളല്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണ്ടി വന്നേക്കാം. ലഹരി ഉപയോഗിക്കുന്നതിന് പുറമേ വധൂ വരന്മാരുടെ മാനസിക നിലയും പരിശോധിക്കണമെന്നാണ് എംപിമാരുടെ ആവശ്യം.

നിലവില്‍ വിവാഹത്തിന് മുമ്പ് നിര്‍ബന്ധിത ആരോഗ്യ പരിശോധനകള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ബഹ്‌റൈന്‍. ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യം. 2004ലാണ് ദമ്പതികള്‍ക്ക് ആരോഗ്യ പരിശോധന രാജ്യത്ത് നിര്‍ബന്ധിതമാക്കിയത്. ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് പ്രീ മാര്യേജ് ടെസ്റ്റ് നിയമം കൊണ്ടുവന്നത്.

Other News in this category



4malayalees Recommends