ബഹ്‌റൈനില്‍ 350 അനധികൃത തൊഴിലാളികളെ നാടുകടത്തി

ബഹ്‌റൈനില്‍ 350 അനധികൃത തൊഴിലാളികളെ നാടുകടത്തി
ബഹ്‌റൈനില്‍ ലേബര്‍ നിയമ ലംഘനങ്ങളും റസിഡന്‍സി നിയമ ലംഘനങ്ങളും തടയുന്നതിനുള്ള രാജ്യ വ്യാപക പരിശോധന ശക്തമായി തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1411 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

100 തൊഴില്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 350 ഓളം അനധികൃത തൊഴിലാളികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടൂറിസ് വിസ ദുരുപയോഗം, തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവ തടയുക എന്നതാണ് പരിശോധനകളുടെ ലക്ഷ്യം.

Other News in this category



4malayalees Recommends