അനധികൃത നിര്‍മ്മാണം ; ബഹ്‌റൈന്‍ സര്‍ക്കാര്‍ അനുവദിച്ച വീട് ഒഴിഞ്ഞുകൊടുക്കാന്‍ ഉത്തരവിട്ട് കോടതി

അനധികൃത നിര്‍മ്മാണം ; ബഹ്‌റൈന്‍ സര്‍ക്കാര്‍ അനുവദിച്ച വീട് ഒഴിഞ്ഞുകൊടുക്കാന്‍ ഉത്തരവിട്ട് കോടതി
സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ അനധികൃത നിര്‍മാണം നടത്തിയ വനിതയ്ക്ക് വീടു നഷ്ടമായി. ബഹ്‌റൈന്‍ വനിതയോട് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വീട് ഒഴിയണമെന്നും താക്കോല്‍ ഭവന മന്ത്രാലയത്തില്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഉത്തരവിട്ടു.

വര്‍ഷങ്ങളോളം വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയില്‍ നിന്ന് പെര്‍മിറ്റ് വാങ്ങാതെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഭവന കരാറിന്റെ നിബന്ധനകള്‍ ലംഘിച്ചതിനാലാണ് വനിതയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വ്യക്തമാക്കി. കെട്ടിടത്തിലോ അതിന്റെ അനുബന്ധങ്ങളിലോ ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് ഭവന ഗുണഭോക്താക്കള്‍ക്ക് വിലക്കുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു.

Other News in this category



4malayalees Recommends