സമീക്ഷയുടെ വടംവലി മത്സരം മാഞ്ചസ്റ്ററില്‍ ; ലാഭവിഹിതം വയനാടിന് നല്‍കും

സമീക്ഷയുടെ വടംവലി മത്സരം മാഞ്ചസ്റ്ററില്‍ ; ലാഭവിഹിതം വയനാടിന് നല്‍കും
കാല്‍പന്തുകളിയുടെ അങ്കത്തട്ട് കമ്പവലിയുടെ ലോകവേദിയാകുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂര്‍ണമെന്റ് അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതന്‍ഷോവ് പാര്‍ക്ക് അത്‌ലറ്റിക് സെന്ററാണ് മത്സരവേദി. സമീക്ഷയ്‌ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിന്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം. ആശ്രയമറ്റ ഒരു കുടുംബത്തിന്

വീടുവച്ചുനല്‍കുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക. 751 പൌണ്ടാണ്

രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 501 പൌണ്ടും 251 പൌണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 101 പൌണ്ടാണ് സമ്മാനം. ഫെയര്‍ പ്ലേ അവാര്‍ഡ് 101 പൌണ്ടും മികച്ച വടംവലിക്കാരന് 51 പൌണ്ട് നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും. ലോകനിലവരത്തിലുള്ള കോര്‍ട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്‌കാരിക രംഗത്തെ പ്രമുഖരുടെയും

സാന്നിധ്യമുണ്ടാകും. മത്സരം കാണാനെത്തുന്നവര്‍ക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൌകര്യമുണ്ടാകും. ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് സര്‍വ്വീസ്, ഡെയ്‌ലി ഡിലൈറ്റ്,

ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, ആദിസ് എച്ച്ആര്‍ ആന്റ് എക്കൌണ്ടന്‍സി സൊലൂഷന്‍സ്, ലെജന്റ് സോളിസിറ്റേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ പ്രായോജകര്‍. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍

വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ ജിജു സൈമണ്‍

(+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.


Other News in this category



4malayalees Recommends