പുതിയ അധ്യയന വര്‍ഷം ; ബഹ്‌റൈനിലെ വിദ്യാലയങ്ങളില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷം ; ബഹ്‌റൈനിലെ വിദ്യാലയങ്ങളില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു
സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബഹ്‌റൈനിലെ വിദ്യാലയങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മന്ത്രാലയങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

ചൂട് കുറയാത്ത സാഹചര്യത്തില്‍ ശീതീകരണ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് സ്‌കൂള്‍ അധികൃതര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നത്. മിക്ക സ്‌കൂളുകളുടേയും എയര്‍ കണഅടീഷനറുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്താന്‍ നേരത്തെ തന്നെ ഇവയുടെ ജോലികള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയിരുന്നു.

പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനവും അതോടൊപ്പം നടന്നുവരികയാണ്. ബഹ്‌റൈനില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫീസ് ഈടാക്കുന്ന ഇന്ത്യന്‍ സ്‌കൂളില്‍ ഇത്തവണയും പ്രവേശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Other News in this category



4malayalees Recommends