ഫോണ്‍ കോളിനിടെ സ്‌കൂള്‍ ജീവനക്കാരനെ അസഭ്യം പറഞ്ഞു ; രക്ഷിതാവിന് ശിക്ഷ വിധിച്ച് കോടതി

ഫോണ്‍ കോളിനിടെ സ്‌കൂള്‍ ജീവനക്കാരനെ അസഭ്യം പറഞ്ഞു ; രക്ഷിതാവിന് ശിക്ഷ വിധിച്ച് കോടതി
ഫോണ്‍ കോളിനിടെ സ്‌കൂള്‍ ജീവനക്കാരനെ അസഭ്യം പറഞ്ഞ രക്ഷിതാവിനെതിരെ 50 ബഹ്‌റൈന്‍ ദിനാര്‍ പിഴ ചുമത്തി കോടതി .ഇരു കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത തെളിവിന്റെ അടിസ്ഥാനത്തിലാണ് കോടതി രക്ഷിതാവിന് എതിരെ നടപടി എടുത്തത്.

സ്‌കൂളിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് രക്ഷിതാവ് മോശം ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ ജീവനക്കാരന്‍ പരാതി നല്‍കിയത്. റെക്കോര്‍ഡ് ചെയ്ത സംഭാഷണം ജീവനക്കാരന്‍ തെളിവാക്കി ഹാജരാക്കി.

ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ ജീവനക്കാരനെ അപമാനിച്ചതിനും അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും രക്ഷിതാവിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തുകയായിരുന്നു.

Other News in this category



4malayalees Recommends