ഖത്തര്‍ ഗതാഗത നിയമ ലംഘനം ; പിഴ ഇളവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി ; യാത്രാ വിലക്ക് പ്രാബല്യത്തില്‍

ഖത്തര്‍ ഗതാഗത നിയമ ലംഘനം ; പിഴ ഇളവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി ; യാത്രാ വിലക്ക് പ്രാബല്യത്തില്‍
ഖത്തറില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഇളവ് മൂന്നുമാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ 50 ശതമാനം ഇളവോടുകൂടി പിഴയടയ്ക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 1 മുതല്‍ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പിഴയിളവ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നു മാസംകൂടി പിഴ ഇളവ് ദീര്‍ഘിപ്പിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.

മൂന്നുവര്‍ഷത്തിനിടെ ലഭിച്ച പിഴകള്‍ ഇളവോടെ അടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. സ്വദേസികള്‍, പ്രവാസികള്‍, ഖത്തറില്‍ സന്ദര്‍ശനത്തിന് എത്തിയവര്‍ തുടങ്ങി എല്ലാ വിഭാഗം ഉടമകള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

അതേസമയം ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ പിഴയുള്ളവര്‍ക്ക് രാജ്യത്തു നിന്നും പുറത്തു പോകുന്തിനുള്ള നിരോധനം നിലവില്‍ വന്നു.


Other News in this category



4malayalees Recommends