തൊഴില്‍ നിയമ ലംഘനങ്ങളില്‍ ശിക്ഷാ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍

തൊഴില്‍ നിയമ ലംഘനങ്ങളില്‍ ശിക്ഷാ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍
ബഹ്‌റൈനില്‍ തൊഴില്‍ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളിലെ ശിക്ഷയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

2006 ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമത്തിലെ ഭേദഗതികളെ തുടര്‍ന്നാണ് ശിക്ഷകളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. അത് രാജ്യത്തെ ഭരണാധികാരി ഹമദ് രാജാവ് ഉത്തരവിലൂടെ പുറപ്പെടുവിക്കുകയും ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിയമങ്ങളില്‍ ഇളവ് വരുത്തുന്ന പുതിയ നിയമഭേദഗതി നടപ്പിലായാല്‍ ചട്ട ലംഘനം നടത്തുന്ന കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പിഴ ശിക്ഷയില്‍ ഇളവുകള്‍ ലഭിക്കും. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസകരമാകുന്ന രീതിയില്‍ പിഴശിക്ഷയില്‍ ഇളവ് നല്‍കുന്നതാണ് പുതിയ ഭേദഗതി.

ഭേദഗതി നടപ്പിലായാല്‍ തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചുമത്തുന്ന പിഴയില്‍ കാര്യമായ ഇളവുകളുണ്ടാകും. ഇത് പ്രകാരം, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് നിലവിലുള്ള ജയില്‍ ശിക്ഷ ഒഴിവാക്കി നല്‍കും. കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റോ മറ്റ് കമ്പനികളുടെ പെര്‍മിറ്റോ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ 1,000 ദിനാറോ 2,000 ദിനാറോ വരെ പിഴയോ തടവും പിഴയും ഒന്നിച്ചോ ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ നിയമഭേദഗതി വരുന്നതോടെ അത് 500 ദിനാര്‍ മാത്രമായി കുറയും. എന്നാല്‍ നിയമ ലംഘനം ആവര്‍ത്തിക്കുന്ന കേസുകളില്‍ പിഴ ഇരട്ടിയാക്കും.




Other News in this category



4malayalees Recommends