കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്
ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലക്ഷക്കണക്കിന് പേരാണ് ജോലി ചെയ്യണ്ടെന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ ഖജനാവിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് സ്്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴിലുപേക്ഷിക്കുകയോ തൊഴില്‍ അന്വേഷിക്കാത്തവരോ ആയി എട്ടു ലക്ഷം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യം 2008 ല്‍ അനുഭവിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ അവസ്ഥ പോലെ തൊഴില്‍ രംഗത്ത് അതേ തിരിച്ചടി നേരിടുകയാണ്.

ഏവരും തിരിച്ച് ജോലിക്കു കയറിയെങ്കില്‍ രാജ്യത്തിന് സമ്പദ് വ്യവസ്ഥയില്‍ 25 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു.

ചില പ്രായക്കാര്‍ തൊഴില്‍ അന്വേഷിക്കുന്നതേ നിര്‍ത്തി കഴിഞ്ഞു. കോവിഡിന് ശേഷം പലരും തിരിച്ച് ജോലിക്ക് കയറുന്നില്ല. വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് ഒരു ജോലി പോലും ചെയ്യാതിരിക്കുന്ന യുവാക്കളുടെ എണ്ണവും ഉയരുകയാണ്. ആരോഗ്യപ്രശ്‌നങ്ങളാണ് പലരും കാരണമായി പറയുന്നത്.

പല രാജ്യങ്ങളും കോവിഡിന് ശേഷം സാമ്പത്തിക അടിത്തറ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ ബ്രിട്ടനില്‍ വ്യത്യസ്തമായ ഒരു രീതിയാണ് ജനം പിന്തുടരുന്നത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ തന്നെ യുവജനങ്ങളെ തൊഴിലിടത്തിലേക്ക് മടക്കി കൊണ്ടരേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഇതിനായി മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ട്. കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കി തൊഴില്‍ സൃഷ്ടിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാരും.

Other News in this category



4malayalees Recommends