ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി
അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി ചെയ്യിപ്പിച്ച മേധാവികള്‍ 87000 പൗണ്ട് നഷ്ടപരിഹാരം നല്‍കണം.

എന്‍എച്ച്എസ് സൈക്കോളജിസ്റ്റായ ഡോ പിപ്പാ സ്റ്റാള്‍വര്‍ത്തിക്ക് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളാണ് ജോലി ചെയ്യേണ്ടിവന്നത്. എട്ടു മാസക്കാലം ഈ അവസ്ഥ തുടര്‍ന്നു. വന്‍ തോതിലാണ് ഇവര്‍ക്ക് മേല്‍ ജോലി ഭാരം വന്നതെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി.

ഹെല്‍ത്ത് സര്‍വ്വീസ് തനിക്ക് ഒരു പിന്തുണയും നല്‍കിയില്ലെന്ന് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജസിറ്റ് പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ പരിചരിക്കാന്‍ സഹായം വേണമെന്ന് അപേക്ഷിച്ചിട്ടും മേധാവികള്‍ പരിഗണിച്ചില്ല. തന്റെ ആവശ്യം പലതവണ പറഞ്ഞിട്ടും ശ്രദ്ധിക്കാതെ വന്നതോടെ ഇവര്‍ ജോലി രാജിവച്ചു. 2009 മുതല്‍ സൗത്ത് വെസ്റ്റ് ലണ്ടന്‍ അന്‍ഡ് സെന്റ് ജോര്‍ജ്ജസ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിലെ ട്രൊമാറ്റിക് സ്‌ട്രെസ് സര്‍വീസില്‍ ക്ലിനിക്കല്‍ ലീഡായി ഡോ സ്റ്റാള്‍വര്‍ത്തി ജോലി ചെയ്തിരുന്നു. 2019 നവംബറില്‍ രാജിവയ്ക്കുന്നത് വരെ തുടരുന്നു. 2019 ഡനുവരി മുതല്‍ റഫറലുകള്‍ വര്‍ദ്ധിച്ചതോടെ താനും ടീമും അധിക സമയം ജോലി ചെയ്യുന്നതായി മേധാവികളെ അറിയിച്ചിരുന്നു. തനിക്കൊപ്പം ജോലി ചെയ്യുന്നവരും നിരാശയിലായിരുന്നു. പിന്നാലെയാണ് ഡോക്ടര്‍ രാജിവച്ചത്.

ഇപ്പോഴിതാ 87000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ഇപ്പോള്‍ ട്രിബ്യൂണല്‍ വിധിച്ചത്.

Other News in this category



4malayalees Recommends