ഖത്തറിലെ ഹജ്ജ് രജിസ്‌ട്രേഷന്‍ 22 മുതല്‍

ഖത്തറിലെ ഹജ്ജ് രജിസ്‌ട്രേഷന്‍ 22 മുതല്‍
ഖത്തറില്‍ നിന്നും അടുത്ത വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്നവരുടെ രജിസ്‌ട്രേഷന് ഞായറാഴ്ച തുടക്കമാവും. 22 ന് രാവിലെ എട്ടു മുതല്‍ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ് ഫോം വഴി അപേക്ഷിക്കാം. സ്വദേശികള്‍ക്ക് പുറമേ 45 വയസ്സു കഴിഞ്ഞവരും 15 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായവര്‍ക്കും ഹജ്ജിനായി അപേക്ഷിക്കാം. സ്വദേശികള്‍ക്ക് 18 വയസ്സാണ് ഹ്ജ്ജ് അപേക്ഷക്കുള്ള ചുരുങ്ങിയ പ്രായം. ഇവര്‍ക്ക് മൂന്നു പേരെ കൂടെ കൂട്ടാനും അവസരമുണ്ട്. പ്രവാസികള്‍ക്കൊപ്പം ഇതര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും 45 വയസ്സും 15 വര്‍ഷ താമസവുമെന്ന നിര്‍ദ്ദേശം ബാധകമാണ്. ഇവര്‍ക്കും ഒരാളെ കൂടെ കൊണ്ടുപോകാനും രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്കും മറ്റ് നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

ഇത്തവണ 4400 പേര്‍ക്കാണ് ഹജ്ജിന് അവസരം.

Other News in this category



4malayalees Recommends