ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചു, ജെന്‍സന്റെ കുടുംബം എപ്പോഴും ഒപ്പമുണ്ടെന്ന് ശ്രുതി

ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചു, ജെന്‍സന്റെ കുടുംബം എപ്പോഴും ഒപ്പമുണ്ടെന്ന് ശ്രുതി
ഉരുള്‍പൊട്ടലില്‍ കുടുംബം മുഴുവന്‍ നഷ്ടമായ ശ്രുതിക്ക് വിവാഹം കഴിക്കാനിരുന്ന ജെന്‍സനേയും അപകടത്തില്‍ നഷ്ടമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ശ്രുതി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വാടക വീട്ടിലേക്ക് മാറിയത്. തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ശ്രുതി പറയുന്നതിങ്ങനെയാണ്.

ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. ജെന്‍സന്റെ കുടുംബം എപ്പോഴും തന്നോട് ഒപ്പം ഉണ്ട്. അവര്‍ തനിക്കൊപ്പം നിന്നില്ലെന്ന് ചില യൂട്യൂബ് ചാനലുകള്‍ വലിയ വാര്‍ത്ത നല്‍കി. അത് എനിക്കും വീട്ടുകാര്‍ക്കും വലിയ വിഷമമുണ്ടാക്കി. അവരെപ്പോഴും കൂടെയുണ്ട്. എല്ലാ വേദനയിലും ഒരു വിഷമവും തന്നെ അറിയിക്കാതെ സന്തോഷത്തോടെയാണ് അവര്‍ കൂടെ നില്‍കുന്നത്. എനിക്ക് വേണ്ടി ജന്‍സന്റെ കുടുംബം ഒന്നും ചെയ്തില്ലെന്നും ടി സിദ്ദിഖ് ആണ് എല്ലാം ചെയ്തതെന്നും വലിയ പ്രചാരണം നടന്നു. അങ്ങനയല്ല, വീട്ടുകാര്‍ എപ്പോഴും കൂടെയുണ്ടായിരുന്നു- ശ്രുതി വ്യക്തമാക്കി.

അവസാനമായി അവനെ നോക്കി ശ്രുതി പറഞ്ഞു 'ഞാനും വരും ഇച്ചായാ'; നൊമ്പരം | jenson  | accident | sruthi | wayanad landslide | manoramanews

മുന്നോട്ട് ജീവിക്കാന്‍ ഒരു ജോലി വേണം. കോഴിക്കോട്ടെ ജോലിക്ക് ഇനി പോകുന്നില്ല. വയനാട്ടില്‍ തന്നെ തുടരാനാണ് തീരുമാനം. ഇച്ചായന്‍ നടത്തിയിരുന്ന ബിസിനസ്, അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ശ്രുതി പറയുന്നു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. അഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.

Other News in this category



4malayalees Recommends