പള്ളിയിലേക്ക് കയറുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ടെടുത്തു, കാറിന് അടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

പള്ളിയിലേക്ക് കയറുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ടെടുത്തു, കാറിന് അടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
ചേലൂരില്‍ കാര്‍ ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂര്‍ മണാത്ത് ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിനാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയതായിരുന്നു ഐറിന്‍.

പള്ളിയിലേക്ക് കയറുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ടെടുക്കുകയും അടിയില്‍ പെടുകയുമായിരുന്നു. ഐറിനെ ഉടന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏദനാണ് സഹോദരന്‍.

Other News in this category



4malayalees Recommends