'മുഖ്യമന്ത്രി വേണ്ട, പ്രവര്‍ത്തകര്‍ മതി'; ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി അന്‍വര്‍, പ്രവര്‍ത്തകര്‍ക്ക് ഒപ്പമുളള ഫോട്ടോ ആക്കി

'മുഖ്യമന്ത്രി വേണ്ട, പ്രവര്‍ത്തകര്‍ മതി'; ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി അന്‍വര്‍, പ്രവര്‍ത്തകര്‍ക്ക് ഒപ്പമുളള ഫോട്ടോ ആക്കി
മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവര്‍ചിത്രം മാറ്റി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഉള്ള ഫോട്ടോ കവര്‍ ചിത്രമാക്കി. സമൂഹ മാധ്യമങ്ങളില്‍ അന്‍വറിന് സൈബര്‍ സഖാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. പരസ്യ പ്രസ്താവനകള്‍ താത്കാലികമായി നിര്‍ത്തുന്നുവെന്ന് അന്‍വര്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു.

കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതില്‍ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റില്‍ കുറിച്ചു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവര്‍ നിരാശരാകും. താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളില്‍ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Other News in this category



4malayalees Recommends