വ്യാജ ഡിസ്‌കൗണ്ട് പരസ്യങ്ങള്‍ നല്‍കി ; രണ്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്‌ക്കെതിരെ ഉപഭോക്തൃ നിയമം ലംഘിച്ചതിന് നടപടി

വ്യാജ ഡിസ്‌കൗണ്ട് പരസ്യങ്ങള്‍ നല്‍കി ; രണ്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്‌ക്കെതിരെ ഉപഭോക്തൃ നിയമം ലംഘിച്ചതിന് നടപടി
വ്യാജ ഡിസ്‌കൗണ്ട് പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കോള്‍സിനും വൂള്‍ വര്‍ത്തിനുമെതിരെ നടപടി. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്തൃ നിയമം ലംഘിച്ചെന്നാരോപിച്ച് നടപടി സ്വീകരിച്ചത്.

പ്രൈസസ് ഡ്രോപ്പ്, ഡൗണ്‍ ഡൗണ്‍ ക്യാമ്പയിനുകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷന്‍ കണ്ടെത്തി.

രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളും സാധനങ്ങളുടെ വില കൃത്രിമമായി വര്‍ദ്ധിപ്പിച്ച ശേഷം സാധനങ്ങള്‍ക്ക് വില കുറച്ചതായി പരസ്യം ചെയ്യുകയാണ്.

ഡിസ്‌കൗണ്ട് പ്രമോഷനില്‍ ഉള്‍പ്പെടുത്തും മുമ്പ് ചില സാധനങ്ങളുടെ വില 15 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിരുന്നു. വൂള്‍ വര്‍ത്തും കോള്‍സും ഉപഭോക്താക്കളെ ഇല്ലാത്ത വിലക്കുറവുണ്ടെന്ന് തെറ്റദ്ധരിപ്പിക്കുകയാണെന്നും അധികൃതര്‍ കണ്ടെത്തി.

ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഉപഭോക്താക്കളെ വിഢികളാക്കുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ജീവിത ചെലവ് ഉയരുന്നതിനിടെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends