2050 ഓടെ നെറ്റ് സീറോയില്‍ എത്താനുള്ള ഏക മാര്‍ഗ്ഗം ആണവോര്‍ജ്ജമാണെന്ന് പ്രതിപക്ഷ നേതാവ്

2050 ഓടെ നെറ്റ് സീറോയില്‍ എത്താനുള്ള ഏക മാര്‍ഗ്ഗം ആണവോര്‍ജ്ജമാണെന്ന് പ്രതിപക്ഷ നേതാവ്
2050 ഓടെ നെറ്റ് സീറോയില്‍ എത്താനുള്ള ഏക മാര്‍ഗ്ഗം ആണവോര്‍ജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണ്‍.ആണവോര്‍ജ്ജം ചിലവ് കുറഞ്ഞതും കൂടുതല്‍ സ്ഥിരീതയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പക്ഷെ ആണവോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് വിശദീകരിച്ചില്ല.

സര്‍ക്കാരിന്റെ നിലവിലുള്ള പുനരുപയോഗ ഊര്‍ജ്ജ പദ്ധതി ഒരു ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

നേരത്തെയും ആണവോര്‍ജ്ജ നയത്തില്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് പോരിനിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ബുദ്ധിപരമായി നീങ്ങണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ കണക്കുകള്‍ എത്രയെന്ന് വ്യക്തമാക്കുന്നില്ലെന്നു ഭരണപക്ഷവും തിരിച്ചടിക്കുന്നുണ്ട്.


Other News in this category



4malayalees Recommends